വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ ശവസംസ്‌കാര ചടങ്ങില്‍ സെല്‍ഫി.! വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കണ്ണന്താനം

തിരുവനന്തപുരം: ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്ക് പണികൊടുത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ എടുത്ത് ഒരു ചിത്രം ഉപയോഗിച്ച് അത് സെല്‍ഫിയാണെന്നു നടത്തുകയും അസഭ്യമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തവര്‍ക്കെതിരെ
കണ്ണന്താനം ഡിജിപിക്ക് പരാതി നല്‍കി.

വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേല്‍പറഞ്ഞ ചിത്രം എന്നാണ് കണ്ണന്താനത്തിന്റെ പ്രതികരണം. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ ഞാന്‍ രാജ്യത്തെ പ്രതിനിധികരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും കണ്ണന്താനം ഫേസ്ബുക്കില്‍ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വസന്തകുമാറിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കവെ എടുത്ത് ഒരു ചിത്രം ഉപയോഗിച്ച് അത് സെൽഫിയാണെന്നു വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയിൽ ഫേസ്ബുക്കിൽ പ്രതികരിക്കുകയും ചെയ്തവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. കേന്ദ്ര മന്ത്രിയെന്ന നിലയിൽ ഞാൻ രാജ്യത്തെ പ്രതിനിധികരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത് . രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ ഒരു ജവാന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ തന്നെ കുറിച്ച് വ്യാജ വാർത്ത സൃഷ്ടിച്ച് പ്രചാരണം നടത്തിയത് അധാർമ്മികവും നിയമവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ അത് നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടികളെടുക്കണമെന്നു ഞാൻ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്റെ അഭിഭാഷകൻ അഡ്വ. ഡാനി ജെ പോൾ ഡിജിപിയെ നേരിൽ കാണുകയും തുടർ നടപടികളെ കുറിച്ച് ഡിജിപിയോടും പോലീസ് ലീഗൽ – സൈബർ സംഘത്തോടും കൂടിയാലോചിക്കുകയും ചെയ്തിട്ടുണ്ട്. ഐ ടി ആക്ട് പ്രകാരം കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ അത് ചെയ്തവർക്കെതിരെ ഉചിതമായ നിയമ നടപടികളെടുക്കാമെന്നു ഡിജിപി ഉറപ്പു നൽകിയിട്ടുണ്ട് .

Exit mobile version