നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

തിരുവനന്തപുരം: നാലുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ഒറ്റൂര്‍ വില്ലേജില്‍ ട്വിങ്കിള്‍ നിവാസില്‍ ടിന്റുവിനെയാണ് നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

നാലുവയസുകാരിയെ നഴ്‌സറിയില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റുകയായിരുന്നു. അതിനുശേഷം കുട്ടിയ്ക്ക് മിഠായി വാങ്ങി നല്‍കി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കുട്ടിയോട് സംസാരിക്കുകയും ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയും ചെയ്തു. ചൈല്‍ഡ് ലൈല്‍ പ്രവര്‍ത്തകര്‍ പോലീസിനെ അറിയിക്കുകയായിരുന്നു

Exit mobile version