പാരഗണ്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം; പോലീസ് കേസെടുത്തു

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്

എറണാകുളം: പാരഗണ്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളം സൗത്തിലെ പാരഗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ആറ് നില കെട്ടിടത്തിന് പൂര്‍ണമായും തീപിടിച്ചു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്. അടുത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാന്‍ തുടങ്ങിയിരുന്നു. 18 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്

Exit mobile version