ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്ന് വീണു; പരിക്ക് പറ്റിയിട്ടും ഡ്രൈവര്‍ രക്ഷിച്ചത് നിരവധി ജീവനുകള്‍

കൊട്ടിയം: പലര്‍ക്കും കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ പേടിയാണ്. ജാമ്പവാന്റെ കാലത്തുള്ളതാണ് എന്നൊക്ക ആന വണ്ടിയെ ട്രോളാറുണ്ട്.
കഴിഞ്ഞ ദിവസം ഒാട്ടത്തിനിടയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസിന്റെ ഗ്ലാസ് തകര്‍ന്നുവീണു. അപകടത്തില്‍ ഡ്രൈവര്‍ക്കു പരുക്കേറ്റു. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ വി അജിത്കുമാറിനാണ് കണ്ണില്‍ ചില്ലുകള്‍ വീണു പരുക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെവ്വാഴ്ച രാവിലെ 7.30നു മാടന്‍നട വെണ്ടര്‍മുക്കിലായിരുന്നു അപകടം. ചില്ലുകള്‍ തകര്‍ന്നപ്പോള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞെന്നാണു യാത്രക്കാരും ഡ്രൈവറും കരുതിയത്. പിന്നീടാണു ഗ്ലാസ് തനിയെ തകര്‍ന്നതാണെന്നു മനസ്സിലായത്. ചില്ലുകള്‍ കണ്ണില്‍ വീണിട്ടും തന്റെ മനസ്സാന്നിധ്യം ഒന്നു കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.

മാവേലിക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.

Exit mobile version