കാസര്‍കോട് ഇരട്ട കൊലപാതകം; ഹര്‍ത്താലില്‍ മലപ്പുറത്ത് സംഘഷം, ഏഴ് പേര്‍ അറസ്റ്റില്‍

പാണ്ടിക്കാട് കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റു ചെയ്തു.

മലപ്പുറം: കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ മലപ്പുറത്ത് സംഘര്‍ഷം. പാണ്ടിക്കാട് കടകള്‍ അടപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ഹര്‍ത്താല്‍ അനുകൂലികള്‍ മലപ്പുറത്ത് വാഹനങ്ങള്‍ തടഞ്ഞു. കൊണ്ടോട്ടിയിലും പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ചു. ചിലയിടങ്ങളില്‍ കടകള്‍ അടപ്പിക്കാനുള്ള നീക്കം സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു.

Exit mobile version