ചേര്‍ത്തലയില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

hand cough | Kerala News

ചേര്‍ത്തല: ആലപ്പുഴയില്‍ പള്ളിപ്പുറത്ത് വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പള്ളിപ്പുറം തൈക്കാട്ട് അനന്തകൃഷ്ണന്‍ ( ഉണ്ണി 26), കുന്നോത്ത് കടവില്‍ ജോയല്‍ (20), തോപ്പില്‍ എബിമോള്‍ (29) എന്നിവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്.

അനന്തകൃഷ്ണനാണ് ബോംബ് നിര്‍മ്മിക്കുന്നതിനായി പെട്രോള്‍ എത്തിച്ച് കൊടുത്തതെന്ന് പോലീസ് പറഞ്ഞു. ഒന്നാം പ്രതിയായ മഹേഷിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ഇയാള്‍ക്ക് സിം കാര്‍ഡ് തരപ്പെടുത്തി നല്‍കിയതിനുമാണ് എബിമോള്‍ പിടിയിലായതെന്നും ജോയല്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും പോലീസ് പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 10 ആയി.

നേരത്തെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രധാനികളായ രണ്ട് പേര്‍ ഉള്‍പ്പെടെ 10 പേര്‍ പിടിയിലാകാനുണ്ട്.

Exit mobile version