ഈ കുടുംബത്തെ നാം ചേര്‍ത്തുനിര്‍ത്തണം,വസന്തകുമാറിന്റെ ജീവത്യാഗം നാം ഓരോരുത്തര്‍ക്കും വേണ്ടിയാണ്,രാജ്യസ്‌നേഹിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവിന്റെ കൂപ്പുകൈ;രമേശ് ചെന്നിത്തല

പുല്‍വാമ ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട മലയാളിയായ വസന്തകുമാറിന് ആദരാജ്ഞലി ആര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവന്തപുരം: പുല്‍വാമ ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട മലയാളിയായ വസന്തകുമാറിന് ആദരാജ്ഞലി ആര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട് സ്വദേശി വസന്തകുമറിന്റെ കുടുംബത്തെ നാം ചേര്‍ത്തു നിര്‍ത്തണമെന്ന്‌ ചെന്നിത്തല തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

വസന്തകുമാറിന്റെ ജീവത്യാഗം നാം ഓരോരുത്തര്‍ക്കും വേണ്ടിയാണ്. രാജ്യസ്‌നേഹിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരവിന്റെ കൂപ്പുകൈ എന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഭീകരാക്രമണത്തില്‍ ധീരജവാന്‍ വസന്തകുമാര്‍ വീരമൃത്യു അടഞ്ഞ വിവരം
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഭാര്യ ഷീനയെ ശ്രീനഗറില്‍ നിന്നും വിളിച്ചു പറയുകയായിരുന്നു. അച്ഛന്‍ വാസുദേവന്‍ മൂന്ന് മാസം മുന്‍പാണ് മരിച്ചത്. പുല്‍വാമയിലെ ചാവേര്‍ആക്രമണത്തില്‍ ചിതറിത്തെറിച്ച ബസിലെ 39 സൈനികരില്‍ ഒരാളാണ് വസന്തകുമാര്‍. എട്ടു വയസുകാരിയായ മകള്‍ അനാമികയ്ക്കും നാലു വയസുകാരനായ അമൃതദേവിനും അച്ഛന്‍ വസന്തകുമാറിനെ നഷ്ടമായി. ഈ കുടുംബത്തെ നാം ചേര്‍ത്തുനിര്‍ത്തണം. വസന്തകുമാറിന്റെ ജീവത്യാഗം നാം ഓരോരുത്തര്‍ക്കും വേണ്ടിയാണ്.

രാജ്യസ്‌നേഹിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരവിന്റെ കൂപ്പുകൈ’

Exit mobile version