വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരുടെ മൊബൈലും പണവും കവര്‍ന്ന മൂന്ന് പേര്‍ പിടിയില്‍

സിറ്റി ഷാഡോ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണവും മൊബൈലും കവര്‍ന്ന മൂന്ന് പേര്‍ അറസ്റ്റില്‍. മംഗലപുരം തോന്നയ്ക്കലില്‍ അഷ്‌റഫ്(21), സഹോദരന്‍ അന്‍സാര്‍(18), വിഷ്ണു(25) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സിറ്റി ഷാഡോ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആറംഗ സംഘത്തിലുള്‍പ്പെട്ട രണ്ട് പേരെ വാഹന പരിശോധനക്കിടെ മെഡിക്കല്‍ കോളജ് പൊലീസ് ബുധനാഴ്ച പിടികൂടിയിരുന്നു. ഇവര്‍ രാത്രി രണ്ട് ബൈക്കുകളിലായി ആളൊഴിഞ്ഞ സ്ഥലത്ത് യാത്രക്കാരെ തടഞ്ഞുവെച്ച് മൊബൈല്‍ ഫോണുകളും പണവും കവരുകയായിരുന്നു തട്ടിയെടുക്കുമായിരുന്നു.

Exit mobile version