ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട 1407 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 258 കേസുകള്‍; കൂടുതല്‍ അക്രമികളുടെ ചിത്രം ഉടന്‍ പുറത്തുവിടുമെന്ന് പോലീസ്!

258 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

കൊച്ചി: ശബരിമല യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും സംസ്ഥാനത്ത് ഒട്ടാകെയും അഴിച്ചുവിട്ട അക്രമസംഭവങ്ങളില്‍ 1407 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. 258 കേസുകളാണ്
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

എറണാകുളത്തുനിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ നിന്ന് 75 പേരെയും തൃപ്പൂണിത്തുറയില്‍ നിന്ന് 51 പേരേയും ഇന്നലെ രാത്രി മുതല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവര്‍ പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരും നിരോധനാജ്ഞ ലംഘിച്ചവരുമാണ്.

അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു.

Exit mobile version