ഹൃദയാഘാതം സംഭവിച്ച രോഗിയുമായി പോയ കാര്‍ ബസിലിടിച്ച് അപകടം; രോഗി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് കാര്‍ യാത്രക്കാരനാണ് മരിച്ചത്.

തിരുവനന്തപുരം: ബസ് കാറിലിടിച്ച് ഒരു മരണം. കിളിമാനൂരിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് കാര്‍ യാത്രക്കാരനാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്ക്.

അഞ്ചല്‍ സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്. ഹൃദയാഘാതമുണ്ടായ മുരളീധരനുമായി ആശുപത്രിയിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version