തെരഞ്ഞെടുപ്പ് അങ്കത്തിന് തയ്യാറായി കേരളാ പോലീസും; തലസ്ഥാനത്ത് ഇലക്ഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കം പോലീസ് ആരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്ന നടപടി നടന്നുവരികയാണന്നും പോലീസ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാര്‍ അറിയിച്ചു

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളാ പോലീസും തയ്യാറായി. ഇലക്ഷന്റെ ഭാഗമായി തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ ക്രോഡീകരിക്കും. എഡിജിപി എസ് ആനന്ദകൃഷ്ണനാണ് സെല്ലിന്റെ ചുമതല.

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കം പോലീസ് ആരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്ന നടപടി നടന്നുവരികയാണന്നും പോലീസ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാര്‍ അറിയിച്ചു.

ഇലക്ഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിനോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. തമിഴ്നാട് ഡിജിപിയാണ് ഇതിന്റെ അധ്യക്ഷന്‍.

Exit mobile version