ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു..! നിരവധി കുട്ടികള്‍ക്ക് പരിക്ക്; വാഹനം മറിഞ്ഞത് തലകീഴായി

വിഴിഞ്ഞം: ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. . ഇന്ന് രാവിലെയായിരുന്നു സംഭവം. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. ബസ് തലകീഴായി മറിയുകയായിരുന്നു. നിരവധി കുട്ടികള്‍ക്ക് പരുക്കുണ്ട്. ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. എന്നാല്‍ ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.

ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ബസ് പോയത്. റോഡില്‍ നിന്നും തെന്നി കനാലിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് പരുക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version