നഗരസഭ കൗണ്‍സിലില്‍ സംഘര്‍ഷം..! കുഴഞ്ഞ് വീണ എല്‍ഡിഎഫ് കൗണ്‍സിലര്‍ക്ക് ദാരുണാന്ത്യം; കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

കായംകുളം: കഴിഞ്ഞ ദിവസം കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടക്ക് മര്‍ദ്ദനമേറ്റ് കുഴഞ്ഞ് വീണ എല്‍ഡിഎഫ് കൗണ്‍സിലര്‍ മരിച്ചു. 12ാം വാര്‍ഡ് കൗണ്‍സിലര്‍ വിഎസ് അജയനാണ് മരിച്ചത്. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ബസ് സ്റ്റാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് മര്‍ദ്ദനത്തിലേക്ക് വഴിമാറുകയായിരുന്നു. കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Exit mobile version