ആക്ടിവിസ്റ്റ് രഹ്നാഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍..!

കൊച്ചി: ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി അനുവദിച്ചതിനെ തുടര്‍ന്ന് മലകയറാന്‍ പോയ ആക്ടിവിസ്റ്റ് രഹ്നാഫാത്തിമയുടെ വീടാക്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിഎസ്എന്‍എല്‍ ജീവനക്കാരിയാണ് രഹ്നഫാത്തിമ
ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ് പിഎം ബിജുവിനെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

യുവതി താമസിക്കുന്ന പനമ്പള്ളിനഗറിലെ ബിഎസ്എന്‍എല്‍ കമ്പനി ക്വാര്‍ട്ടേഴ്‌സാണ് ഇയാള്‍ ആക്രമിച്ചിരുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ അജീഷ് ഒളിവിലാണ്.

രഹ്നഫാത്തിമ ശബരിമലയിലേക്ക് പോകുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞതിന് പിന്നാലെ 19 ന് രാവിലെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ഇരുവരും ആക്രമണത്തിന് എത്തിയത്. വീടിന്റെ ജനല്‍ചില്ലുകളും വീടിന് പുറത്തുണ്ടായിരുന്ന ഉപകരണങ്ങളും എറിഞ്ഞു തകര്‍ത്തു. ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version