‘ഉമ്മാ നാളെയൊരിടം വരെ പോവാനുണ്ട്, ഒരു ജോഡി ഡ്രെസ്സ് എടുത്ത് വെയ്ക്ക്, ഞാനിപ്പോള്‍ വരാം’ ഒരു ഗ്ലാസ് വെള്ളവും വാങ്ങി കുടിച്ച് അവന്‍ പോയത് മരണത്തിലേയ്ക്ക്; നെഞ്ചകം തകര്‍ന്ന് ഉമ്മയും ഉറ്റവരും

കൊണ്ടോട്ടി പൂക്കോട്ടൂരില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറപകടത്തിലാണ് മൂവരും നാടിനെ കണ്ണീരിലാഴ്ത്തി പോയത്.

മലപ്പുറം: ഉമ്മാ നാളെയൊരിടം വരെ പോവാനുണ്ട്, ഒരു ജോഡി ഷര്‍ട്ടും പാന്റും അലക്കിവെക്കണം ഞാനിപ്പോള്‍ വരാം. ഈ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ അലയടിയ്ക്കുകയാണ് ഷിഹാബൂദ്ധീന്റെ പെറ്റമ്മയുടെയും ഉടയവരുടെയും കാതുകളില്‍. ഒരു ഗ്ലാസ് വെള്ളം വാങ്ങി കുടിച്ച് ഇറങ്ങി പോയത് മരണത്തിന്റെ പിടിയിലായിരിക്കുമെന്ന് അവരാരും തന്നെ അറിഞ്ഞിരുന്നില്ല. ഉറ്റസുഹൃത്തുക്കളായ മൂവരുടെയും യാത്രയില്‍ നെഞ്ചകം തകര്‍ന്നിരിക്കുകയാണ്.

കൊണ്ടോട്ടി പൂക്കോട്ടൂരില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ കാറപകടത്തിലാണ് മൂവരും നാടിനെ കണ്ണീരിലാഴ്ത്തി പോയത്. മൊറയൂര്‍ കുറുങ്ങാടന്‍ അബ്ദുള്‍റസാഖിന്റെ മകന്‍ ഷിഹാബുദ്ദീനാണ് കുടുംബവും പ്രിയതമയും സ്വന്തക്കാരും കണ്ണ് നിറച്ചൊന്ന് കാണും മുന്നേ പോയിമറഞ്ഞത്. ഞായറാഴ്ച രാത്രിയാണ് ഷിഹാബുദ്ദീന്‍ ദുബായിയില്‍ നിന്ന് വീട്ടിലെത്തിയത്.

വിവാഹം കഴിഞ്ഞ് നവംബറിലാണ് ഷിഹാബുദ്ദീന്‍ ദുബായിലേക്ക് പറന്നത്. കാറപകടത്തില്‍ മരിച്ച ഉനൈസിന്റെ ഭാര്യ ഗര്‍ഭിണിയുമാണ്. തന്റെ കുഞ്ഞിനെ ഒരുനോക്ക് കണ്ടിട്ട് മതി ഗള്‍ഫിലേക്ക് മടക്കം എന്നായിരുന്നു ഉനൈസിന്റെ തീരുമാനം. എന്നാലതും പൂര്‍ണ്ണതയിലെത്തിയില്ല. മരിച്ച മുന്ന് ഉറ്റമിത്രങ്ങളുടെയും മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഖബറടക്കി

Exit mobile version