ടോമിന്‍ തച്ചങ്കരിയെ നീക്കിയതിനു പിന്നാലെ കെഎസ്ആര്‍ടിസി വീണ്ടും കൈയ്യടക്കി യൂണിയനുകള്‍..! ഡ്രൈവര്‍ കം കണ്ടക്ടര്‍ സര്‍വ്വീസിന് ഗുഡ് ബൈ; സര്‍വ്വീസിന് വന്ന ജീവനക്കാരനെ ഇറക്കി വിട്ടു

തിരുവനന്തപുരം: ടോമിന്‍തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കെഎസ്ആര്‍ടിസി വീണ്ടും കൈയ്യടക്കി യൂണിയനുകള്‍. തിരുവനന്തപുരം തമ്പാനൂരില്‍ ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു. 2 ഉദ്ദേശങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു തച്ചങ്കരി ഡ്യൂട്ടി പരിഷ്‌കരണം കൊണ്ടുവന്നത്. ദീര്‍ഘ ദൂര സര്‍വ്വീസുകളുടെ അപകടം കുറയ്ക്കുക, എം പാനല്‍ ജീവനക്കാരു
ടെ കുറവ് കൊണ്ട് സര്‍വ്വീസ് മുടങ്ങാതിരിക്കുക എന്നതായിരുന്നു.

എന്നാല്‍ ഇന്നലത്തോടെ ഈ പരിഷ്‌കരണം അവസാനിച്ചു എന്നാണ് വിവരം. ഇന്ന് മുതല്‍ ഈ ഡ്യൂട്ടി പരിഷ്‌കരണം വേണ്ട എന്നാണ് യൂണിയനുകള്‍ പറയുന്നത്. ഇന്ന് തമ്പാനൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട 3 സര്‍വ്വീസുകളില്‍ കണ്ടക്ടര്‍ജോലിയ്ക്ക് മാത്രം പ്രാപ്തരായവരെ ആണ് അയച്ചിരിക്കുത്. അതേസമയം ഇന്ന് ജോലിക്ക് പ്രവേശിച്ച കണ്ടക്ടറെ ഇറക്കി വിട്ടതായും റിപ്പോര്‍ട്ടുണ്ട്.

Exit mobile version