മൂന്ന് പേരെ കൊന്നു, വിലസി നടന്ന കടുവയെ മയക്കു വെടിവെച്ച് വനപാലകര്‍

കടുവയെ പിടികൂടാന്‍ രണ്ട് കൂടുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നു

വയനാട്: നരഭോജിയായ കടുവയെ മയക്കുവെടിവെച്ച് വനപാലകര്‍ പിടികൂടി. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കടുവ കൊന്നിരുന്നു. നാഗര്‍ഹോള കടുവാസങ്കേതത്തില്‍ വെച്ചാണ് കടുവയെ വനപാലകര്‍ കടുവയെ വെടിവെച്ചത്.

നരഭോജിയായ കടുവയെ പിടികൂടാത്തതിനാല്‍ നാട്ടുകാര്‍ വനപാലകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അതേസമയം കടുവയെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് സമീപവാസികള്‍ ദേശീയ പാത ഉപരോധിക്കുകയാണ്. കടുവയെ പിടികൂടാന്‍ രണ്ട് കൂടുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നു.

Exit mobile version