‘പ്രിയപ്പെട്ട യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ യാത്ര വീണ്ടും ഒത്തു ചേരാനുള്ള ഇടവേള മാത്രമാകട്ടെ, യാത്ര സുരക്ഷിതമാക്കുക’; കേരളാ പോലീസിന്റെ ഹ്രസ്വചിത്രം വൈറലാകുന്നു

തിരുവനന്തപുരം: കേരളാ റെയില്‍വെ പോലീസിനു വേണ്ടി കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ തയാറാക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു. സുരക്ഷിത ട്രെയിന്‍ യാത്ര നേര്‍ന്നുകൊണ്ടാണ് പോലീസിന്റെ ഈ ചിത്രം പുറത്തിറങ്ങിയത്.

‘പ്രിയപ്പെട്ട യാത്രക്കാരെ, ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ അതില്‍ നിന്ന് ഇറങ്ങുകയോ ചെയ്യരുത്. ഓടുന്ന ട്രെയിനിന്റെ ഫുട്‌ബോഡിലോ വാതിലിന് അരികില്‍ നിന്നോ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. സുരക്ഷിതമായ ട്രെയിന്‍ യാത്രയ്ക്കായി കേരള റെയില്‍വെ പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും ഞങ്ങളോട് സഹകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു. സഹായത്തിനായി ഞങ്ങളെ വിളിക്കുക. കേരള റെയില്‍വെ പോലീസ് ഒപ്പമുണ്ട്. ശുഭയാത്ര. സുരക്ഷിത യാത്ര’. കേരള റെയില്‍വെ പോലീസ് എസ്പി മെറിന്‍ ജോസഫ് പറഞ്ഞു.

യാത്രക്കാരുടെ ധൃതിയിലുള്ള ഓട്ടം പല അപകടങ്ങളും വരുത്തിയിട്ടുണ്ട്. അതേസമയം റെയില്‍വെ സ്റ്റേഷനില്‍ 20 മിനിറ്റ് മുമ്പ് റിപ്പോര്‍ചെയ്യണമെന്ന നിര്‍ദേശം ഇന്ത്യന്‍ റെയില്‍വെ മുന്നോട്ട് വെച്ചിരുന്നു…

Exit mobile version