എത്ര മനോഹരമായ ആചാരം! ഗംഭീര സദ്യയ്‌ക്കൊപ്പം നൂറു രൂപ കൈനീട്ടം! തൃശ്ശൂരിലെ ഈ സദ്യയ്ക്ക് പോകാഞ്ഞത് നഷ്ടമായി പോയെന്ന് സോഷ്യല്‍മീഡിയ; വീഡിയോ

സദ്യ കഴിച്ചുകൊണ്ടിരിക്കുന്ന ഓരോരുത്തര്‍ക്കുമായി നൂറു രൂപ സമ്മാനിച്ച് വീട്ടമ്മ പുഞ്ചിരിയോടെ കടന്നുപോവുകയും ചെയ്തു.

കൊടകര: തൃശ്ശൂരില്‍ ഒരു ഷഷ്ഠിപൂര്‍ത്തി ആഘോഷത്തിനെത്തിയ ആളുകളെ ഒന്നടങ്കം അമ്പരപ്പിച്ചാണ് നൂറു രൂപയുടെ നോട്ടും നീട്ടിക്കൊണ്ട് ഒരു വീട്ടമ്മ പ്രത്യക്ഷപ്പെട്ടത്. സദ്യ കഴിച്ചുകൊണ്ടിരിക്കുന്ന ഓരോരുത്തര്‍ക്കുമായി നൂറു രൂപ സമ്മാനിച്ച് വീട്ടമ്മ പുഞ്ചിരിയോടെ കടന്നുപോവുകയും ചെയ്തു. ഈ വീഡിയോ കണ്ട് സോഷ്യല്‍മീഡിയയും അന്തംവിട്ടിരിക്കുകയാണ്. എത്ര മനോഹരമായ ആചാരങ്ങള്‍ എന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും വിഷയത്തോട് പ്രതികരിച്ചതും. ഏതായാലും സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തൃശൂര്‍ കൊടകര മറ്റത്തൂര്‍ കൈമുക്ക് മനയിലെ നാരയണന്‍ നമ്പൂതിരിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷത്തിലാണ് അതിഥികള്‍ക്കെല്ലാം പണമായി സമ്മാനം കിട്ടിയത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അതിഥികള്‍ക്ക് 100 രൂപ വീതമാണ് നല്‍കിയത്. മൂന്ന് ദിവസങ്ങളിലായി ഗംഭീര ചടങ്ങുളോടെയാണ് നാരായണന്‍ നമ്പൂതിരിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങള്‍ നടന്നത്. നിരവധി സിനിമാതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം വീഡിയോ ശ്രദ്ധയില്‍പ്പെട്ടവര്‍, ഈ ആഘോഷത്തിന് പോകാഞ്ഞത് നഷ്ടമായി പോയിയെന്ന് പരിതപിക്കുകയാണ്. സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചുട്ടുള്ളയാളാണ് നാരായണന്‍ നമ്പൂതിരി. ജ്യോതിഷ പണ്ഡിതന്‍ കൂടിയായ ഇദ്ദേഹത്തിന് നിരവധി ശിഷ്യന്മാരുണ്ട്. സ്‌പോണ്‍സര്‍മാരാണ് അതിഥികള്‍ക്കായി സമ്മാനം കരുതിവച്ചതും.

Exit mobile version