വിവാദങ്ങള്‍ നഷ്ടത്തിലാക്കിയ ശബരിമലയ്ക്ക് താങ്ങുമായി സര്‍ക്കാര്‍; 739 കോടി അനുവദിക്കും; ദേവസ്വം ബോര്‍ഡിന് 100 കോടി

വരുമാനനഷ്ടത്തിലേക്ക് വീണുപോവുകയും

തിരുവനന്തപുരം: യുവതീപ്രവേശന വിധിക്ക് പിന്നാലെ ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്ക് അരങ്ങാവുകയും വരുമാനനഷ്ടത്തിലേക്ക് വീണുപോവുകയും ചെയ്ത ശബരിമല ക്ഷേത്രത്തിന് കൈത്താങ്ങുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ബജറ്റില്‍ കാര്യമായി പരിഗണിച്ചാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാന ബജറ്റില്‍ ശബരിമലയ്ക്കായി 739 കോടി രൂപ വകയിരുത്തി. ശബരിമല വരുമാനത്തില്‍നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

സുപ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ:

* തിരുപ്പതി മാതൃകയില്‍ ശബരിമലക്ഷേത്രത്തില്‍ സംവിധാനം വരും.
* ശബരിമല റോഡ് വികസനത്തിന് 200 കോടി.
* പമ്പ നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി.
* പമ്പയില്‍ ഒരു കോടി ലീറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്: 40 കോടി അനുവദിച്ചു.
* റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം.
* തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചു.
* കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി.

Exit mobile version