കന്യാസ്ത്രീകള്‍ക്കെതിരായ അധിക്ഷേപം; നിയമസഭ എത്തിക്‌സ് കമ്മറ്റിയില്‍ നിന്ന് പിസി ജോര്‍ജ്ജിനെ പുറത്താക്കി

തിരുവനന്തപുരം: നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ ഒഴിവാക്കി. ബിഷപ്പ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണു നടപടി. പകരം പിറവം എംഎല്‍എ അനൂപ് ജേക്കബിനെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. എ പ്രദീപ്കുമാറാണു സമിതിയുടെ അധ്യക്ഷന്‍

എത്തിക്‌സ് കമ്മിറ്റിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ബിഷപ്പ് വിഷയത്തില്‍ ഇരയായ കന്യാസ്ത്രീയെയും സമരം ചെയ്ത കന്യാസ്ത്രീകളെയും പിസി ജോര്‍ജ്ജ് അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്

അതേസമയം ഭൂമി കൈയേറ്റം, പരിസ്ഥിതി നിയമ ചട്ടലംഘനം തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പിവി അന്‍വര്‍ എംഎല്‍എയെ നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ സ്പീക്കര്‍ നിലനിര്‍ത്തിയിട്ടുണ്ട്.

Exit mobile version