വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകമൊരു ഭാരമാകില്ല; വയനാട് തരിയോട് എസ്എഎല്‍പി സ്‌കൂള്‍ ഇനി ‘ബാഗ്ഫ്രീ’ വിദ്യാലയം

വിദ്യാലയം 'ബാഗ് ഫ്രീ' സ്‌കൂളായി മാറി കഴിഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികള്‍ക്ക് രണ്ടു സെറ്റ് പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചു.

കല്‍പ്പറ്റ; വയനാട് ജില്ലയിലെ തരിയോട് എസ്എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പുസ്തകമൊരു ഭാരമാകില്ല. വിദ്യാലയം ‘ബാഗ് ഫ്രീ’ സ്‌കൂളായി മാറി കഴിഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികള്‍ക്ക് രണ്ടു സെറ്റ് പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചു. ഒന്ന് സ്‌കൂളിലും മറ്റൊന്ന് വീട്ടിലുമാണ്.

ഇതില്‍ ഒരു സെറ്റ് പഴയ പുസ്തകങ്ങളാണെന്നു മാത്രം. പഠനോപകരണങ്ങള്‍ അടങ്ങിയ ബോക്‌സും ഉച്ചഭക്ഷണത്തിനുള്ള പാത്രവും നോട്ട്ബുക്കുകളുമെല്ലാം ക്രമീകരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് എല്ലാ ക്ലാസുകളിലേക്കും പ്രത്യേകം അലമാരയും സ്ഥാപിച്ചു കഴിഞ്ഞു. ബാഗില്ലാത്ത സ്‌കൂളായി മാറുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാലയമാണ് തരിയോട് എസ്എഎല്‍പി.

രാവിലെ പുസ്തകവും പെന്‍സിലും അന്വേഷിച്ചു നടക്കേണ്ടെന്ന ആശ്വാസം രക്ഷിതാക്കള്‍ക്കുമുണ്ട്. ബാഗ് ഫ്രീ സ്‌കൂള്‍ പ്രഖ്യാപനം സബ് കളക്ടര്‍ എന്‍എസ് കെ ഉമേഷ് നിര്‍വഹിച്ചു.

Exit mobile version