പ്രളയത്തില്‍ കൃഷി നശിച്ചു, വായ്പ തിരിച്ചടവ് മുടങ്ങി; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തോപ്രാംകുടി: കടക്കെണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. ചെമ്പകപ്പാറ സ്വദേശി സഹദേവന്‍ ആണ് ജീവനൊടുക്കിയത്.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ഇടുക്കി ജില്ലാ സഹകരണബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. പ്രളയത്തില്‍ കൃഷി നശിച്ചതോടെയാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Exit mobile version