മൂന്നാം സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാം, അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം; മുസ്ലീം ലീഗ്

സീറ്റുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍പ് എടുക്കുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാം സീറ്റ് എപ്പോള്‍ ചോദിക്കണമെന്ന് ലീഗിനറിയാമെന്നും, സീറ്റുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്‍പ് എടുക്കുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version