രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് ശേഷം മാത്രമേ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയവും സംബന്ധിച്ച് തീരുമാനമാകൂ

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. സംസ്ഥാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ നെടുമ്പാശ്ശേരിയിലെത്തും. കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ വീട്ടില്‍ പോകും.

ശേഷം വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ബൂത്ത് തലം മുതലുളള ഭാരവാഹികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. കോണ്‍ഗ്രസിന് ഏറെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അതിനാല്‍ പാര്‍ട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനം.

യുഡിഎഫ് നേതാക്കളുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. വിവിധ സീറ്റുകളില്‍ ആവശ്യമുന്നയിച്ച് രംഗത്തുളള ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നുമുണ്ടാകും.

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് ശേഷം മാത്രമേ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമാകൂ.

Exit mobile version