തോക്ക് ചൂണ്ടി പണം തട്ടലും; വാഹനങ്ങള്‍ക്ക് കൈകാണിച്ച് പണപ്പിരിവും; ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ ഒടുവില്‍ പോലീസ് പൂട്ടി!

പോലീസ് യൂണിഫോമില്‍ സഞ്ചരിച്ചിരുന്ന ഇയാള്‍ ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി പണപ്പിരിവും നടത്തിയിരുന്നു.

തൃശ്ശൂര്‍: ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ തൃശ്ശൂര്‍ ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ആറാട്ടുപുഴ പല്ലിശ്ശേരി കുന്നുമ്മേല്‍ വീട്ടില്‍ വിപിനെ (29)യാണ് പുഴമ്പള്ളത്തെ വാടക വീട്ടില്‍ നിന്നു പോലീസ് പിടികൂടിയത്. പോലീസ് യൂണിഫോമില്‍ സഞ്ചരിച്ചിരുന്ന ഇയാള്‍ ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി പണപ്പിരിവും നടത്തിയിരുന്നു.

ആന്റിടെററിസ്റ്റ് സ്‌ക്വാഡില്‍ എഎസ്പി ആണെന്ന് സ്വയം പരിചയപ്പെടുത്തി ഇയാള്‍ പുഴമ്പള്ളത്തെ കണ്ണമ്പുഴ സെബിന്റെ വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. പിന്നാലെ സെബിന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഒല്ലൂര്‍ സിഐ ബെന്നി ജേക്കബ്, എസ്‌ഐ എസ് സിനോജ്, സിപിഒമാരായ സുധീഷ്, അലന്‍ ആന്റണി ജിന്റോ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Exit mobile version