മോഡിക്ക് പിന്നാലെ കേരള സന്ദര്‍ശനത്തിന് ഒരുങ്ങി രാഹുല്‍ ഗാന്ധി; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ചൊവ്വാഴ്ചയെത്തും

കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തില്‍ സംബന്ധിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കൊച്ചിയിലെത്തും.

ന്യൂഡല്‍ഹി; ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പുറമെ കേരള സന്ദര്‍ശനത്തിന് ഒരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും.

കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തില്‍ സംബന്ധിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കൊച്ചിയിലെത്തും.

അന്തരിച്ച എംഐ ഷാനവാസ് എംപിയുടെ വീട്ടിലെത്തി കുടുബാംഗങ്ങളെ ആശ്വസിപ്പിക്കും. ശേഷം 12.30ന് ഗസ്റ്റ് ഹൗസില്‍ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും.

ശേഷം മറൈന്‍െഡ്രെവില്‍ നടക്കുന്ന ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ സംബന്ധിക്കും. കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല്‍, പിസി ചാക്കോ എന്നിവര്‍ സംബന്ധിക്കും. 5.45ന് കൊച്ചിയില്‍ നിന്നും മടങ്ങും.

Exit mobile version