മുഖ്യമന്ത്രിയുടെ വിമാനത്തിന് തകരാര്‍; അടിയന്തിരമായി കണ്ണൂരില്‍ തിരിച്ചിറക്കി

മുഖ്യമന്ത്രി പിണറായി വിജയനുമായി പറന്നുയര്‍ന്ന വിമാനത്തിന് യന്ത്രതകരാര്‍.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനുമായി പറന്നുയര്‍ന്ന വിമാനത്തിന് യന്ത്രതകരാര്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച നാവികസേന വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയില്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വൈകിയാണെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരു വിമാനത്തില്‍ മുഖ്യമന്ത്രി കൊച്ചിയിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

Exit mobile version