‘ടാ ഉറങ്ങിക്കോടാ..ദേ ആനക്കുട്ടി ഉറങ്ങുന്നത് കണ്ടില്ലേ’; പാപ്പാന്‍ പറഞ്ഞ് മുഴുവനാക്കിയില്ല അനുസരണയോടെ വീണ് ഉറങ്ങി ആനക്കൊമ്പന്‍; ആനപ്രേമികളുടെ മനസ് നിറച്ച് വൈറല്‍ വീഡിയോ

പാപ്പാന് ആനയെ ഉറക്കാന്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ തടസമാകുന്നില്ല.

തൃശ്ശൂര്‍: ഉറങ്ങിക്കോടാ എന്ന് പാപ്പാന്‍ പറഞ്ഞ് തീര്‍ന്നതും അനുസരണയോടെ കാലുവളച്ച് നിലത്ത് കിടന്നുസുഖമായി ഉറങ്ങുന്ന ആനക്കൊമ്പന്റെ വീഡിയോ വൈറലാകുന്നു. ‘ടാ ഉറങ്ങിക്കോ..ദേ ആനക്കുട്ടി കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ..ഉറങ്ങിക്കോ..’ ആന പാപ്പാന്‍ സ്‌നേഹത്തോടെ പറയുന്നത് കേട്ട് കുഞ്ഞ് ഉറങ്ങുന്നതുപോലെ ഉറങ്ങുകയാണ് കൊമ്പന്‍. ഉറങ്ങാന്‍ അനുവാദം ചോദിച്ച് നന്തിലത്ത് ഗോപാലകൃഷ്ണനും ഉറങ്ങിക്കോളാന്‍ പറഞ്ഞ് പാപ്പാന്‍ വിനയന്‍ നെട്ടൂരാനുമാണ് വീഡിയോയില്‍.

പാപ്പാന് ആനയെ ഉറക്കാന്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ തടസമാകുന്നില്ല. പാപ്പാന്റെ നിര്‍ദേശങ്ങള്‍ അതുപോലെ അനുസരിച്ച് ഉറങ്ങാന്‍ കിടക്കുകയാണ് ഈ കൊമ്പന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കേരളത്തില്‍ വീണ്ടുമൊരു ഉല്‍സവകാലമെത്തുമ്പോള്‍ ആനക്കമ്പക്കാരുടെ ഹൃദയം നിറയ്ക്കുകയാണ് ഈ വീഡിയോ.

Exit mobile version