നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിന് സമീപം കെഎന്‍ജി റോഡിലാണ് കാറും ലോറിയും കൂട്ടിയിടിച്ചത്

മലപ്പുറം: നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അനില്‍കുമാറാണ് (44) മരണപ്പെട്ടത്. നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തിന് സമീപം കെഎന്‍ജി റോഡിലാണ് കാറും ലോറിയും കൂട്ടിയിടിച്ചത്.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ റെയില്‍വേ സ്വദേശി ഹംസ, നിലമ്പൂര്‍ സ്വദേശി മുനീര്‍ എന്നിവരെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version