വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്; ചെന്നിത്തലയെ സാക്ഷിയാക്കി സ്വയം വിമര്‍ശനവുമായി കെ സുധാകരന്‍

പാര്‍ട്ടിയിലെ അണികള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

k sudhakaran

കണ്ണൂര്‍: പാര്‍ട്ടിയിലെ അണികള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും വേദിയില്‍ സന്നിഹിതരായിരിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരെ സുധാകരന്‍ വിമര്‍ശിച്ചത്.

കണ്ണൂര്‍ സീറ്റ് തിരിച്ചു പിടിക്കുമെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ക്കുന്നതില്‍ ആരും മുന്‍കൈയ്യെടുക്കുന്നില്ലെന്നും പ്രവാസി വോട്ടുകള്‍ നഷ്ടപ്പെടുത്തിയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നും സുധാകരന്‍ പറയുന്നു.

Exit mobile version