നട അടച്ചു..! അയ്യന്റെ തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറി, ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം

പത്തനംതിട്ട: വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കും താത്കാലിക ആശ്വാസം. ശബരിമല ക്ഷേത്രത്തിന്റെ നട അടച്ചു. ശബരിമലയിലെ തീര്‍ത്ഥാടനത്തിനും സമാപനം കുറിച്ചു. അതേസമയം അയ്യന്റെ തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറി. പന്തളം കൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. ഒന്നരക്കോടിയോളം തീര്‍ത്ഥാടകര്‍ ഈ സീസണില്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്.

Exit mobile version