പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് എയര്‍ ഇന്ത്യ; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

അവധിക്കാലം കണക്കാക്കി നാലും അഞ്ചും ഇരട്ടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ് എയര്‍ ഇന്ത്യ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു

കോഴിക്കോട്: പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അവധിക്കാലം കണക്കാക്കി നാലും അഞ്ചും ഇരട്ടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ് എയര്‍ ഇന്ത്യ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കോഴിക്കോട്ട് സംഘടിപ്പിച്ച കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version