ഏറെ ദൗര്‍ഭാഗ്യകരമായ സംഭവം, ഇതിനുപിന്നിലുള്ളവര്‍ രക്ഷപ്പെടില്ല, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

cm | bignewslive

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണെന്നും ഇതിനുപിന്നിലുള്ളവര്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read: 40 കിമീ വേഗതയില്‍ കാറ്റ്, ഇടിമിന്നല്‍, കേരളത്തില്‍ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, ജാഗ്രത

കേസ് പ്രത്യേക സംഘം അന്വേഷിക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പങ്കുവെച്ച പ്രതികരണം വായിച്ച മുഖ്യമന്ത്രി വിഷം ചീറ്റുന്ന പ്രചാരണം ചിലരുടെ ഭാഗത്തു നിന്നുണ്ടായതായും മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ആള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണനിലയിലെ ആദരവ് കാണിക്കണമെന്നും പറഞ്ഞു.

നേരത്തെ തന്നെ ഗ്രൗരവമായ സംഭവത്തില്‍ പ്രത്യേക നിലപാട് എടുത്ത് പ്രത്യേകമായി ചിലരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണരീതികളാണ് ഈ വിഭാഗം സ്വീകരിച്ചത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. ആ വര്‍ഗീയ നിലപാടിനൊപ്പമല്ല കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version