മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം. ഇവിടെയുണ്ടായിരുന്ന 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി എന്ന് അഭിഭാഷകൻ വ്യക്തമാക്കി.

കൊച്ചി കലൂരിലെ വാടകവീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. ഈ വീട്ടിലായിരുന്നു തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. പരോളിലുള്ള മോൻസണുമായി പൊലീസ് ഈ വീട്ടിൽ പരിശോധന നടത്തുകയാണ്.

സിസിടിവി പൊളിച്ചുമാറ്റിയാണ് മോഷണം നടന്നിരിക്കുന്നത്. വീടിൻറെ ഉടമസ്ഥർ പരാതി നൽകിയിട്ടുണ്ട്. മോൺസൻ മാവുങ്കലും പരാതി നൽകുമെന്ന് മോൻസന്റെ അഭിഭാഷകൻ അറിയിച്ചു.

Exit mobile version