വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു, ദഫ്മുട്ട് അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. തിരുവനന്തപുരം കാട്ടാക്കടയിൽ ആണ് സംഭവം.

കോട്ടൂര്‍ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിൽ (27) ആണ് പിടിയിലായത്. കാട്ടാക്കട പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കലോത്സവത്തിനായി ദഫ് മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ആദിൽ.

ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

Exit mobile version