എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍

ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

ഇടുക്കി: ഇടുക്കി പൂപ്പാറ നടുപ്പാറയില്‍ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകത്തില്‍ പ്രതി ബോബിന്‍ അറസ്റ്റില്‍. എസ്റ്റേറ്റ് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബോബിനെ തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്നാണ് പിടികൂടിയത്. ഇയാളെയും കൊണ്ട് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു.

ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ഞായറാഴ്ചയാണ് എസ്റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജേക്കബ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടുള്ള ആക്രമണത്തിലുമാണ് മരിച്ചത്.

Exit mobile version