ഭക്ഷ്യവിഷബാധ: ടെക്നോപാര്‍ക്ക് ക്യാപസിലെ ഹോട്ടുകള്‍ അടച്ചുപൂട്ടി

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ടെക്നോപാര്‍ക്ക് ക്യാപസിലെ ഹോട്ടലുകള്‍ അടച്ചുപൂട്ടി. നിള, കാര്‍ണിവല്‍, തേജസ്വിനി, ഭവാനി എന്നീ ബ്ലോക്കുകളിലെ 17 ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണം പഴകിയ നിലയില്‍ കണ്ടെത്തിയിരുന്നു.
ഭക്ഷണത്തിനു പുറമെ കുടിവെള്ളത്തിന്റെ സാംപിളുകളും ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.
ഭക്ഷണത്തിന് വേണ്ട ഗുണമേന്മ നിലനിര്‍ത്താത്ത ഭക്ഷണശാലകള്‍ക്ക് എതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് മേയര്‍ വികെ പ്രശാന്ത് അറിയിച്ചു.

ഐടി ഉദ്യോഗസ്ഥരുടെ സാമൂഹ്യക്ഷേമസമിതിയായ പ്രതിധ്വനിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡാണ് കഴക്കൂട്ടം ടെക്നോപാര്‍ക്ക് ക്യാംപസിലുണ്ടായത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി അലക്സാണ്ടര്‍ പറയുന്നു.

ഭക്ഷണസുരക്ഷയ്ക്കായി നിശ്ചിതകാലയളവില്‍ പരിശോധന അത്യാവശ്യമാണ്. 2018 നടന്ന കഴക്കൂട്ടം ടെക്നോപാര്‍ക്ക് മേഖലയിലെ ഹോട്ടലുകള്‍ സ്പെഷ്യല്‍ എക്ണോമിക് സോണ്‍ പരിധിയിലാണ്. അതിനാല്‍ ഇന്‍സ്പെക്ഷന്‍ പാടില്ല എന്ന നിലപാടാണ് ടെക്നോപാര്‍ക്ക് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നത്. കഴക്കൂട്ടം മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ സംഗീത് എസ് പറയുന്നു.

Exit mobile version