ബാര്‍ബിക്യു നാഷനിലെ ഭക്ഷണത്തില്‍ ചത്ത എലി, യുവാവിന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍

മുംബൈ: ബാര്‍ബിക്യു നാഷനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്നും ചത്ത എലിയെ കിട്ടിയതായി പരാതി. മുംബൈയിലാണ് സംഭവം. യുപിയിലെ പ്രയാഗ്രാജ് സ്വദേശിയായ 35 കാരനായ രാജീവ് ശുക്ല എന്ന അഭിഭാഷകനാണ് ദുരനുഭവമുണ്ടായത്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തിനുള്ളില്‍ കിടക്കുന്ന ചത്ത എലിയുടെ ചിത്രവും പിന്നീട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും രാജീവ് സാമൂുഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

also read:തളരില്ല, തളര്‍ത്താന്‍ പറ്റില്ല: സൈബര്‍ ആക്രമണം പരിധി കടക്കുന്നു; നിയമ നടപടിയ്‌ക്കൊരുങ്ങി സൂരജ് സന്തോഷ്

ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജനുവരി എട്ടിനായിരുന്നു സംഭവം. മുംബൈയിലെത്തിയ രാജീവ് ബാര്‍ബിക്യൂ നേഷനില്‍ നിന്ന് ഒരു ക്ലാസിക് വെജ് മീല്‍ ബോക്സാണ് വാങ്ങിയത്. ഭക്ഷണം എത്തിയപ്പോള്‍ അദ്ദേഹം അത് കഴിക്കാന്‍ ആരംഭിച്ചു.

കുറച്ച് കഴിച്ചു തുടങ്ങിയതിന് ശേഷമാണ് അതിനുള്ളില്‍ കിടക്കുന്ന ചത്ത എലിയെ അദ്ദേഹം കണ്ടത്. പിന്നാലെ ഛര്‍ദിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞതും കഠിനമായ വയറുവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

also read:മൂന്ന് വിവാഹാലോചനകളും മുടങ്ങി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

പിന്നാലെ ബാര്‍ബിക്യു അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതി കിട്ടിയിട്ടും റസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നും വളരെ ലാഘവത്തോടെയുള്ള ഒരു മറുപടി സന്ദേശം വന്നതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

Exit mobile version