മൂന്ന് വിവാഹാലോചനകളും മുടങ്ങി; മനംനൊന്ത് യുവാവ് ജീവനൊടുക്കി

ബംഗളൂരു: വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വിജയനഗര്‍ ജില്ലയിലെ കുഡ്‌ലിഗിയിലാണ് ദാരുണസംഭവം. വധുവിനെ കിട്ടാത്തതിനെ തുടര്‍ന്ന് ബി. മധുസൂദന്‍ (26) ആണ് മരിച്ചത്. അടുത്തിടെ മൂന്നുതവണ പെണ്ണ് കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങിപ്പോയി. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്ന് ആരോപണമുണ്ട്.

പല തവണ ശ്രമിച്ചിട്ടും വിവാഹം നടക്കാത്തതിനാല്‍ യുവാവ് കടുത്ത നിരാശയിലായിരുന്നു. ബന്ധുക്കള്‍ ഇടപെട്ട് യുവാവിനെ മദ്യപാന ശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞദിവസം വിഷംകഴിച്ച യുവാവ് വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെതിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

Exit mobile version