കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 21 പേര്‍ ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ടെമ്പിള്‍ റോഡിലെ സ്പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ 9 പേര്‍ ഉള്‍പ്പെടെ 21 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കുഴിമന്തി, അല്‍ഫാം ഉള്‍പ്പെടെ ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് പ്രശ്‌നമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി. വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഹോട്ടല്‍ സീല്‍ ചെയ്തു. അതേസമയം, ആരുടേയും നില ഗുരുതരമല്ല. എന്നാല്‍ കുട്ടികള്‍ ഉല്‍പ്പെടെയുള്ളവര്‍ ചികിത്സയിലാണ്.

Exit mobile version