മഴ ശക്തം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിക്കു മുകളിൽ, ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു

ഇടുക്കി : മഴ ശക്തി പ്രാപിച്ചതോടെ ഇടുക്കി, മുല്ലപ്പെരിയാർ എന്നീ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. കഴി‌ഞ്ഞ വർഷത്തേക്കാൾ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോൾ കുടുതലാണ്.

2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇത് കെഎസ്ഇബിക്ക് ആശ്വസമായിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്.

കനത്ത വേനൽ മഴക്കൊപ്പം കാലവർഷവും ശക്തമായതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വേഗത്തിൽ ഉയർന്നു തുടങ്ങിയത്. ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി.

സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ദിവസേന രണ്ടടിയോളമാണ് ഇപ്പോൾ ലനിരപ്പ് ഉയരുന്നത്.

Exit mobile version