പോലീസ് നിര്‍ബന്ധിച്ച് മല ഇറക്കി..! യുവതികള്‍ പ്രതിഷേധത്തില്‍, നിരാഹാര സമരം നടത്തുന്നു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തി തിരിച്ചിറങ്ങിയ യുവതികള്‍ പ്രതിഷേധത്തില്‍. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇരുവരും നിരാഹാര സമരം നടത്തുന്നു. നീലിമലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ഇവരെ നിര്‍ബന്ധിച്ച് മലയിറക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് നടപടി.

പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് കാര്യമായ ഇടപെട്ടില്ല നിലക്കലെത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് പോലീസ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് എത്തിയതെന്ന് യുവതികള്‍ പറഞ്ഞു. മാത്രമല്ല പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ ശബരിമല ദര്‍ശനം സാധ്യമാകുന്ന സാഹചര്യമാണ് അവിടെയുണ്ടായിരുന്നതെന്നും രേഷ്മ പറഞ്ഞു.

നൂറ് ദിവസത്തിലേറെ വ്രതമെടുത്താണ് തങ്ങള്‍ ശബരിമലയിലെത്തിയത്. ശബരിമല കയറി തുടങ്ങുമ്പോള്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു. പോലീസല്ല, ആര്‍എസ്എസുകാരാണ് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതെന്നും യുവതികളിലൊരാളായ ഷാനില പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാന്‍ മാത്രം അവകാശം അവര്‍ക്കെന്താണെന്നും ഷാനില ചോദിച്ചു.

Exit mobile version