കനക ദുര്‍ഗയുടെ ഭര്‍തൃമാതാവും ആശുപത്രിയില്‍ ചികിത്സയില്‍; കനക ദുര്‍ഗ മര്‍ദ്ദിച്ചെന്ന് ആരോപണം

കനക ദുര്‍ഗ തന്നെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ അമ്മ ചികിത്സ തേടി

പെരിന്തല്‍മണ്ണ: ഭര്‍തൃ വീട്ടുകാര്‍ ആക്രമിച്ചതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കനക ദുര്‍ഗയ്‌ക്കെതിരെ വീണ്ടും ആരോപണം. കനക ദുര്‍ഗ തന്നെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ അമ്മ ചികിത്സ തേടി ആശുപത്രിയിലെത്തിയിരിക്കുകയാണ്.

നേരത്തെ ശബരിമല ദര്‍ശനം നടത്തിയ ശേഷംപെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ ഭര്‍തൃ ബന്ധുക്കള്‍ കനകദുര്‍ഗയെ മര്‍ദ്ദിച്ചതായാണ് പരാതി ഉയര്‍ന്നിരുന്നത്. ഇതിനു പിന്നാലെയാണ് ഭര്‍തൃവീട്ടുകാരും കനക ദുര്‍ഗയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കനക ദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചെന്നാണ് ആരോപണം.

കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടിയത്.

Exit mobile version