ബൈക്ക് യാത്രികനായ യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി

തിരുവനന്തപുരം: ബൈക്ക് യാത്രികനായ യുവാവിന് നേരെ വധശ്രമം. കാറിലെത്തിയ അക്രമികള്‍ യുവാവിന് നേരെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു. തിരുവനന്തപുരം മലയടി തച്ചന്‍കോട് വെച്ചാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്ത പുളിമൂട് സ്വദേശിയായ അനസിനാണ് വെട്ടേറ്റത്.

എന്നാല്‍ വ്യക്തി വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ശരീരമാസകലം വെട്ടേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Exit mobile version