ടെക്‌നോപാര്‍ക്കില്‍ ഭക്ഷ്യവിഷബാധ; ക്യാന്റീനിലെ ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറിളക്കവും

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ നൂറോളം ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഭക്ഷണം കഴിച്ച ജീവനക്കാര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

സംഭവത്തില്‍ ടെക്‌നോപാര്‍ക്ക് കീവനക്കാരുടെ സംഘടനയായ പ്രതിധ്വനി മേയര്‍ വി കെ പ്രശാന്തിന് പരാതി നല്‍കി. ടെക്‌നോപാര്‍ക്കിലെ ക്യാന്റീനില്‍ നിന്നും, സമീപത്തുള്ള ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

സംഭവത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഭക്ഷ്യവിഷബാധ വെള്ളത്തിലൂടെയോ, ഭക്ഷണത്തിലൂടെയോ പകര്‍ന്നതാണെന്നാണ് നിഗമനം.

Exit mobile version