ആനവണ്ടിക്ക് മുന്നില്‍ കാട്ടാനയെന്ത് കാട്ടാനാ? പേടിച്ച് പിന്മാറിയ ജീപ്പിന് പിന്നിലൂടെ കാട്ടാനയെ മറികടന്ന് കെഎസ്ആര്‍ടിസി; മാസ് എന്‍ട്രിക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ഇടഞ്ഞകൊമ്പന് മുന്നിലൂടെ കൂളായി കടന്നുപോകുന്ന കെഎസ്ആര്‍ടിസിയുടെ വീഡിയോയുടെ കാര്യം പറയണോ?

പത്തനംതിട്ട: കെഎസ്ആര്‍ടിസിയും ആനയും രണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്, സ്വകാര്യ അഹങ്കാരങ്ങളും ഇഷ്ടങ്ങളുമാണ്. അപ്പോള്‍ പിന്നെ ഇടഞ്ഞകൊമ്പന് മുന്നിലൂടെ കൂളായി കടന്നുപോകുന്ന കെഎസ്ആര്‍ടിസിയുടെ വീഡിയോയുടെ കാര്യം പറയണോ? മലയാളികള്‍ ഏറ്റെടുത്തിരിക്കും.

അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച് നില്‍ക്കുകയായിരുന്നു ഈ കൊമ്പന്‍. ആള്‍ നല്ല കലിപ്പിലാണ് നില്‍പ്പിലും നോട്ടത്തില്‍ നിന്നും വ്യക്തം.

ആനയെ കണ്ട്, കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് പിന്നോട്ട് പോന്നു. ഈ സമയമാണ് കെഎസ്ആര്‍ടിസിയുടെ മാസ് എന്‍ട്രി. ബസ് ഒരു ഇളക്കവുമില്ലാതെ, മുന്നോട്ട്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കടന്നുപോയി. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.

Exit mobile version