മദ്യപിച്ച് ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ച് കൊന്നു

കൊല്ലം: മദ്യപിച്ച് ലക്കുകെട്ടതിനെ തുടര്‍ന്ന് ഉണ്ടായ അടിപിടി തടയാന്‍ ചെന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്നു. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാം ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ചാത്തന്നൂര്‍ മരക്കുളത്താണ് സംഭവം. വീടിനു സമീപത്തു ചിലര്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്ത ശ്യാമിനെ നാലഞ്ചു പേരടങ്ങുന്ന സംഘം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചാത്തന്നൂര്‍ പോലീസ് പറഞ്ഞു.

Exit mobile version