ആദിവാസി സ്ത്രീയുടെ മരണം കൊലപാതകം തന്നെ; ഒരാള്‍ അറസ്റ്റില്‍

കഴിഞ്ഞ ശനിയാഴ്ചയാണ് രാധികയെ മരിച്ച നിലയില്‍ കാണപ്പെട്ടത്

കോഴിക്കോട്: കക്കാടംപൊയില്‍ അകംപുഴയിലെ ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധികയെ (42 ) ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രാധികയുടെ മരണവുമായി ബന്ധപ്പെട്ട് കൂമ്പാറ സ്വദേശി ശരീഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി കുറ്റം സമ്മതിച്ചതായും ഷോക്കടിപ്പിച്ചാണ് കൊന്നതെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് രാധികയെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

Exit mobile version