ആലപ്പുഴ ബൈപ്പാസ് മെയ് മാസത്തില്‍ തുറന്നുകൊടുക്കും; കൊല്ലം,ആലപ്പുഴ ബൈപ്പാസുകളില്‍ സംസ്ഥാനം ടോള്‍ പിരിക്കില്ല; കേന്ദ്ര നിലപാട് അറിയില്ലെന്നും മന്ത്രി; നിറകൈയ്യടിയോടെ സ്വാഗതം ചെയ്ത് ജനങ്ങള്‍

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തുറന്നുകൊടുക്കാനിടയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മെയ് മാസം ഉദ്ഘാടനം നടത്താനാണ് ഇപ്പോഴത്തെ ആലോചന. റെയില്‍വേയാണ് ജോലികള്‍ വൈകിപ്പിക്കുന്നത്. മുഴുവന്‍ ജോലികളും പൂര്‍ത്തിയാകാതെ ബൈപ്പാസ് തുറന്നുകൊടുക്കാനാവില്ലന്നും മന്ത്രി അറിയിച്ചു.

കൂടാതെ, ആലപ്പുഴ-കൊല്ലം ബൈപ്പാസില്‍ സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ കേന്ദ്രവും ടോള്‍ പിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ഉണ്ടാകില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വെറും മുപ്പതുശതമാനം ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version